NEWS UPDATE

6/recent/ticker-posts

ഗെയിംസ് ഭാഗ്യ ചിഹ്നമായ ബലൂൺ രൂപം ബേക്കൽ ബീച്ച് പാർക്കിൽ

ബേക്കൽ: കേരള ഗെയിംസ് ഭാഗ്യ ചിഹ്നമായ 20 അടി നീളമുള്ള ബലൂൺ രൂപം ബേക്കൽ ബീച്ച് പാർക്കിൽ സ്ഥാപിച്ചു. ടോക്കിയോ ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ നീരജ് ചോപ്രയോടുള്ള ബഹുമാനാർത്ഥമാണ് പ്രഥമ കേരള ഗെയിംസിന്റെ ചിഹ്നമായി ഉപയോഗിക്കുന്നത്.[www.malabarflash.com]

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ അധ്യക്ഷനായി. നീലേശ്വരം നഗരസഭ ചെയർപേഴ്‌സൺ ടി വി ശാന്ത, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ മണികണ്‌ഠൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ രവി, പി ശോഭ, എസ്‌ പ്രീത, വി വി സഞ്‌ജീവൻ, എ പി ഉഷ, ടി കെ അഹമ്മദ്‌ റഫീക്‌, ജില്ലാ പഞ്ചായത്തംഗം കെ ശകുന്തള, സർവ ശിക്ഷ അഭിയാൻ ജില്ലാ ഓഫീസർ. രവിന്ദ്രൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ ശോഭ ബാലൻ, മൂസ പാലക്കുന്ന്. സെബാസ്റ്റ്യൻ, ഗംഗാധരൻ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. ഒളിമ്പിക് ജില്ലാ സെക്രട്ടറി എം അച്ചുതൻ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments