NEWS UPDATE

6/recent/ticker-posts

രഞ്ജിത്​ വധം: നേരിട്ട്​ പങ്കാളിയായ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്​ ശ്രീനിവാസിന്‍റെ കൊലപാതകത്തിൽ നേരിട്ട്​ പങ്കാളിയായ ഒരു എസ്​. ഡി.പി.ഐ പ്രവർത്തകൻകൂടി അറസ്റ്റിൽ. ഇതോടെ കുറ്റകൃത്യത്തിൽ നേരിട്ട്​ പങ്കാളികളായ 12പേരും പിടിയിലായി.[www.malabarflash.com]


ആലപ്പുഴ ഡിവൈ.എസ്​.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘമാണ്​ അറസ്റ്റ്​ ചെയ്തത്. തുടരന്വേഷണത്തെ ബാധിക്കുന്നതിനാൽ പേരും വിലാസവും പോലീസ്​ വെളിപ്പെടുത്തിയിട്ടില്ല. ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട്​ 29 പേരാണ്​ അറസ്റ്റിലായത്​.

Post a Comment

0 Comments