NEWS UPDATE

6/recent/ticker-posts

ഉത്സവത്തിനെത്തിയവർക്ക് കുടിവെള്ളം നൽകി സംഘടനകൾ

പാലക്കുന്ന് : പാലക്കുന്ന് ഭരണി ഉത്സവത്തിനെത്തിയവർക്ക്‌ കുടിവെള്ളം നൽകി വിവിധ സംഘടനകൾ. 19 വർഷം മുൻപ് പാലക്കുന്നിലെ മിനി ടെമ്പോ ഡ്രൈവർമാർ മോരും വെള്ളം നൽകിയാണ്‌ ഇതിന് തുടക്കമിട്ടത്. ഇത്തവണ ഔഷധ സസ്യ വെള്ളമാണ് കുടിവെള്ളമായി നൽകിയത്. ഓട്ടോ റിക്ഷാ ഡ്രൈവർമാർ ചുക്ക്കാപ്പി വെള്ളം വിതരണം ചെയ്തു. ചുമട്ടു തൊഴിലാളികൾ കൊടിയേറ്റ ദിവസം ലഡ്ഡു വിതരണം ചെയ്ത് ഉത്സവാ ഘോഷത്തിന് മധുരം നൽകി.[www.malabarflash.com]


20 വർഷത്തിലേറെയായി മിനി ബസ് ഡ്രൈവർമാർ ആറാട്ട് എഴുന്നള്ളത്ത്
ദിവസം പാലക്കുന്നിൽ മോരും വെള്ളം നൽകിവരുന്നുണ്ട്. എല്ലാവരും സി.ഐ. ടി. യു. അംഗങ്ങളാണ്.

ആദ്യമായി ഇത്തവണ പാലക്കുന്ന് ജെ.സി.ഐ. പ്രവർത്തകർ പ്രസിഡന്റ് ബി.ച്ച്. സമീറിന്റെ നേതൃത്വത്തിൽ ആയിരത്തിരി ഉത്സവ ദിവസം മധുരപാനീയം വിതരണം നൽകി. ക്ഷേത്ര പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ ഉദ്ഘാടനം ചെയ്തു.

Post a Comment

0 Comments