NEWS UPDATE

6/recent/ticker-posts

ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്​ കത്തിക്കുത്തേറ്റു; കോടതി ജീവനക്കാരൻ അറസ്റ്റിൽ

ചെന്നൈ: സേലത്ത്​ ജുഡിഷ്യൽ മജിസ്​ട്രേട്ടിനെ കോടതി ജീവനക്കാരൻ കത്തിക്കൊണ്ട്​ കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച സേലം ജില്ലാ കോടതി സമുച്ചയത്തിലെ നാലാമത്​ ജുഡിഷ്യൽ മജിസ്​ട്രേട്ട്​ എം.പൊൻപാണ്ടിയെയാണ്​ ഓഫിസ്​ അസിസ്റ്റന്‍റായ പ്രകാശ്​ ചേമ്പറിൽ അതിക്രമിച്ചുകയറി കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്​.[www.malabarflash.com]


നെഞ്ചിന്‍റെ ഭാഗത്ത്​ കുത്തേറ്റ പരിക്കോടെ മജിസ്​ട്രേട്ടിനെ സേലം ഗവ.മെഡിക്കൽ കോളജാശുപത്രിയിലേക്ക്​ മാറ്റി. തുടർച്ചയായി സ്ഥലം മാറ്റപ്പെട്ടതിൽ പ്രകാശ്​ ഏറെ അസ്വസ്ഥനായിരുന്നു. ഇതുമായി ബന്ധപ്പെട്ട്​ മജിസ്​ട്രേട്ടുമായി വാക്കേറ്റം നടത്തുന്നതിനിടെയാണ്​ കത്തിയെടുത്ത്​ കുത്തിയത്​.

ബഹളംകേട്ട്​ അഭിഭാഷകരും മറ്റും പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രകാശിനെ(37) അസ്തമപട്ടി പോലീസ്​ അറസ്റ്റ്​ ചെയ്തു. ആരോഗ്യനില ഗുരുതരമല്ലെന്ന്​ പോലീസ്​ അറിയിച്ചു.

Post a Comment

0 Comments