Top News

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

വെള്ളറട: സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് പിടിയിലായത്. ഇയാള്‍ ഒറ്റശേഖരമംഗലം അമ്പൂരി മണ്ഡലം കമ്മറ്റികളില്‍ യൂത്ത് കോണ്‍ഗ്രസ് ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.[www.malabarflash.com]


മുന്‍ അമ്പൂരി വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.

നെയ്യാര്‍ ഡാം പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജോയ്, എ.എസ്.ഐ രമേശന്‍, സി.പി.ഒ മാരായ ഷാഫി, അനീഷ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post