NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളത്ത് റോഡരികില്‍ ഇരിക്കുകയായിരുന്ന യുവാക്കള്‍ക്ക് മേല്‍ കാര്‍ പാഞ്ഞുകയറി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

ഉദുമ : കോട്ടിക്കുളത്ത് റോഡരികിലെ ക്ഷേത്രകമാനത്തിന് സമീപം ഇരിക്കുകയായിരുന്ന യുവാക്കള്‍ക്കുമേല്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി പത്തൊമ്പതുകാരനായ യുവാവിന് ദാരുണാന്ത്യം. കൂട്ടുകാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മത്സ്യത്തൊഴിലാളി കോട്ടിക്കളും തെക്കോത്ത് വളപ്പിലെ ശശിയുടെയും ചിത്രയുടെയും മകനും ഹോട്ടല്‍ ജീവനക്കാരനുമായ എസ്. വിഷ്ണുപ്രസാദ്(19) ആണ് മരിച്ചത്.[www.malabarflash.com
]

വിഷ്ണുപ്രസാദിന്റെ സുഹൃത്തുക്കളായ കോട്ടിക്കുളത്തെ നിതിന്‍(19), ശ്രീലാല്‍(16) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിതിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും ശ്രീലാലിനെ മംഗളൂരു ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് അപകടമുണ്ടായത്.

കോട്ടിക്കുളം തച്ചിലംതറവാട് തെയ്യംകെട്ട് ഉത്സവം കാണാന്‍ പോയ വിഷ്ണുപ്രസാദും സുഹൃത്തുക്കളും തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി ക്ഷേത്രകമാനത്തിന് സമീപം വിശ്രമിക്കുകയായിരുന്നു. ഇതിനിടെ കീഴൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് യുവാക്കളുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. ഉടന്‍ തന്നെ മൂന്നുപേരെയും ആ ശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിഷ്ണുപ്രസാദിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപകടം വരുത്തിയ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണുപ്രസാദിന്റെ സഹോദരി വിഷ്ണുപ്രിയ (ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി).

Post a Comment

0 Comments