Top News

ഉദുമയിൽ മകൻ ഓടിച്ച സ്കൂട്ടർ മറിഞ്ഞ് അമ്മ മരിച്ചു


ഉദുമ: മകൻ ഓടിച്ച സ്കൂട്ടർ മറിഞ്ഞ് അമ്മ മരിച്ചു. ഉദുമ നാലാംവാതുക്കൽ കോളനിയിലെ എന്‍ രഘുവിന്‍റെ ഭാര്യ ഗിരിജ (നാരായണി 52) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.[www.malabarflash.com]


കൂലി തൊഴിലാളിയായ നാരായണിയെ ജോലി കഴിഞ്ഞ് മകൻ വിനീത് സ്കൂട്ടറിൽ വീട്ടിലേക്ക് കൂട്ടി കൊണ്ടുവരികയായിരുന്നു. ഉദുമ കുണ്ടോളം പാറ ഇറക്കത്തിൽ ഈ വാഹനം മറിയുകയായിരുന്നു. ഈ സമയം ചാറ്റൽ മഴയായിരുന്നു. തലയടിച്ചു വീണ നാരായ ണിയെ മകനും നാട്ടുകാരും ചേ
ർന്ന് ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കാസർകോട്ടേക്ക് കൊണ്ടുപോയെങ്കിലും ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

ഉദുമ വനിത സഹകരണ സംഘം മുൻ ഭരണ സമിതി അംഗമായിരുന്നു. 
മറ്റു മക്കൾ: സുനിത പാനൂർ, അനിത പടന്നക്കാട്. മരുമക്കൾ : രഞ്ജിത്ത് പാനൂർ, പ്രമോദ് പടന്നക്കാട്


Post a Comment

Previous Post Next Post