NEWS UPDATE

6/recent/ticker-posts

കബഡി താരവും ഫോട്ടോഗ്രാഫറുമായ മുല്ലച്ചേരിയിലെ അനില്‍ രാജിന്റെ ആറാം ചരമ വാര്‍ഷിക ദിനം ആചരിച്ചു

ഉദുമ: മുല്ലച്ചേരി സുഭാഷ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റും കബഡി ടീം ക്യാപ്റ്റനുമായിരുന്ന പ്രശസ്ത ഫോട്ടോഗ്രഫര്‍ അനില്‍ രാജിന്റെ ആറാം ചരമവാര്‍ഷിക ദിനം വിപുലമായി ആചരിച്ചു. തിങ്കളാഴ്ച രാവിലെ ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ അനില്‍രാജിന്റെ പിതാവ് ബാലകൃഷ്ണന്‍ നിലവിളക്ക് കൊളുത്തി. തുടര്‍ന്ന് പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി.[www.malabarflash.com] 

ക്ലബ്ബ് പ്രസിഡന്റ് പുരുഷോത്തമന്‍ നായര്‍ മുല്ലച്ചേരി അദ്യക്ഷത വഹിച്ചു, യു എ ഇ കമ്മിറ്റി പ്രസിഡന്റ് രാഘവന്‍ പി വി, കബഡി ടീം പരിശീലകനും സംസ്ഥാന പോലീസ് കബഡി താരവുമായ കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് നാലാം ബറ്റാലിയന്‍ ഗ്രേഡ് എ എസ് ഐയുമായ ബാലകൃഷ്ണന്‍ കൊക്കാല്‍, നാരായണന്‍ മുല്ലച്ചേരി എന്നിവര്‍ അനുസ്മരണം പ്രഭാഷണം നടത്തി. 

അനില്‍ രാജിന്റെ അനുസ്മരണര്‍ത്ഥം യു എ ഇ കബഡി ടീമിനായുള്ള പുതിയ ജഴ്സിയുടെ പ്രകാശനവും ചടങ്ങില്‍ വെച്ച് നടന്നു. അനില്‍രാജിന്റെ പേരില്‍ ജീവകാരുണ്യ പ്രവത്തനം നടത്തുന്നതിന് കുടുംബം വകയായുള്ള ചാരിറ്റി ഫണ്ട് അനില്‍ രാജിന്റെ പിതാവ് ക്ലബ്ബ് ഭാരവാഹികള്‍ക് കൈമാറി. ക്ലബ്ബ് സെക്രട്ടറി മധു പി വി സ്വാഗതവും ചന്ദ്രന്‍ പി വി നന്ദിയും പറഞ്ഞു. 

മുല്ലച്ചേരി ജംഗ്ഷനില്‍ അനില്‍ രാജിന്റെ പേരില്‍ കുടുംബം നിര്‍മ്മിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി പുഷ്പാര്‍ച്ചന നടത്തി. കുടുംബാംഗങ്ങളും ക്ലബ്ബ് പ്രവര്‍ത്തകരും നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു

Post a Comment

0 Comments