Top News

ബേക്കല്‍ ഹദ്ദാദ് ജമാഅത്ത് ഖാസിയായി മുഹമ്മദ് സ്വാലിഹ് സഅദി സ്ഥാനമേറ്റു

ബേക്കല്‍: ബേക്കല്‍ ഹദ്ദാദ് ജമാഅത്ത് ഖാസിയായി പ്രമുഖ പണ്ഡിതനും സഅദിയ്യ ശരീഅത്ത് കോളേജ് പ്രൊഫസറുമായ മുഹമ്മദ് സ്വാലിഹ് സഅദി ഹദ്ദാദ് മസ്ജിദ് പരിസരത്ത് നടന്ന പ്രൗഢമായ ചടങ്ങില്‍ ചുമതലയേറ്റു.[www.malabarflash.com]


സമസ്ത വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ തലപ്പാവ് അണിയിച്ചു. ജമാഅത്ത് പ്രസിഡന്റ് അബ്ദുല്ല ഹാജി ഖാളിയെ ബൈഅത്ത് ചെയ്തു.

സ്വാഗത സംഘം ചെയര്‍മാന്‍ ഹനീഫ് കുന്നിലിന്റെ അധ്യക്ഷതയില്‍ സയ്യിദ് മുഹമ്മദ് യാസീന്‍ മുത്തുക്കോയ തങ്ങള്‍ രാമന്തളി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ അന്തായി സ്വാഗതം പറഞ്ഞു. ശാഫി ബാഖവി ചാലിയം മുഖ്യ പ്രഭാഷണം നടത്തി.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് കെ പി എസ് തങ്ങള്‍, ജമാഅത്ത് ഖത്തീബ് ഹാരിസ് ഫാളിലി, ഹനീഫ് പി എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹനീഫ് കെ എം നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post