NEWS UPDATE

6/recent/ticker-posts

ഉദുമയില്‍ വന്‍ പോലിസ് സംരക്ഷണത്തില്‍ കെ റെയില്‍ കല്ലിടല്‍

ഉദുമ: കെ.റെയില്‍ വിരുദ്ധ സമര സമിതിയുടെ പ്രതി ഷേധം വക വെക്കാതെ ഉദുമ ഗ്രാമ പഞ്ചായത്തിലെ കോട്ടിക്കുളം വില്ലേജില്‍ സില്‍വര്‍ ലൈനിനു വേണ്ടി വന്‍ പോലീസ് സന്നാഹത്തോടെ അലൈന്‍മെന്റ് കല്ലുകള്‍ നാട്ടി.[www.malabarflash.com]


തിങ്കളാഴ്ച രാവിലെ മലാംകുന്ന്, അങ്കക്കളരി വാര്‍ഡുകളിലാണ് കെ-റെ യില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രമോദ്, കെ-റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബേക്കല്‍ പോലീസിന്റെ സഹായത്തോടെ സര്‍വേകല്ലുകള്‍ സ്ഥാപിക്കാന്‍ എത്തിയത്. 

വിവരം അറിഞ്ഞ് യുഡിഎഫ് നേതാക്കളായ ഗീതാ കൃഷ്ണന്‍, ഹാരിസ് അങ്കക്കളരി, വിആര്‍ വിദ്യാസാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍, സ്ഥലമുടമകള്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധിച്ചു. സ്ത്രീകളടക്കമുളള പ്രതിഷേധക്കാരെ വനിത പോലീസുകാരുടെ സ്ത്രീകളെ ബലമായി പിടിച്ചു മാറ്റി ഉദ്യോഗസ്ഥര്‍ കല്ലിടുകയായിരുന്നു. 

ഇത് ഏറേനേരം വാക്കേറ്റത്തിന് ഇടയാക്കി. പ്രതിഷേധം ശക്തമായതോടെ ബേക്കല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സബ്ഡിവിഷനിലെ മേല്‍പറമ്പ, ആദൂര്‍, ബേഡകം, അമ്പലത്തറ എന്നീ പേലീസ് സ്റ്റേഷനുകളില്‍ നിന്ന് വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ കൂടുതല്‍ സംഘം എത്തി കല്ലിടല്‍പുനരാരംഭിക്കുകയായിരുന്നു. 

പോക്കറ്റ് റോഡിലെ എല്ലാ വഴിയിലും പോലീസ് നിലയുറപ്പിക്കുകയും ചെയ്തിരുന്നു. രണ്ടുകിലോ മീറ്ററിലേറെ സ്ഥലത്ത് 25 കല്ലുകളാണ് സ്ഥാപിച്ചത്.
സ്ഥാപിച്ച മിക്കകല്ലുകളും പിന്നീട് മുസ്‌ലിം ലീഗ് വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി യുടെ നേതൃത്വത്തില്‍ നശിപ്പിച്ചു.

Post a Comment

0 Comments