അബുദാബി: ശനിയാഴ്‍ച നടന്ന ഫുട്‍ബോള്‍ മത്സരത്തിനിടെ കാണികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി അധികൃതര്‍. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യാന്‍ അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു. അല്‍ നഹ്‍യാന്‍ സ്റ്റേഡിയത്തില്‍ നടന്ന അഡ്‍നോക് പ്രോ ലീഗ് മത്സരത്തിനിടെയായിരുന്നു അനിഷ്‍ട സംഭവങ്ങള്‍ അരങ്ങേറിയത്.[www.malabarflash.com]
അല്‍ ഐന്‍, അല്‍ വഹ്‍ദ ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെ കാണികള്‍ ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.

നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നായിരുന്നു അധികൃതരുടെ വിശദീകരണം. ക്ലബ് ആരാധകരുടെ ആവേശം മറ്റുള്ളവരുടെ ജീവനും സുരക്ഷയ്‍ക്കും ഭീഷണിയായി മാറുന്നത് അനുവദിക്കാനാവില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.
Post a Comment