NEWS UPDATE

6/recent/ticker-posts

സഹോദരന്‍റെ മരണാനന്തര ചടങ്ങിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

ചെറുവത്തൂർ: സഹോദരന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനിരിക്കെ യുവതി കുഴഞ്ഞു വീണു മരിച്ചു. പിലിക്കോട് വയലിലെ കൊക്കോട്ട് കറുത്ത കുഞ്ഞി-മുട്ടത്ത് മാധവി ദമ്പതികളുടെ മകള്‍ ഗിരിജ മുട്ടത്ത് (48) ആണ് മരിച്ചത്.[www.malabarflash.com]


ഇവരുടെ സഹോദരന്‍ തമ്പാന്‍ രണ്ട് ദിവസം മുമ്പ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിനായി കുളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. 

ഭര്‍ത്താവ്: രവി ബന്തിയോട് മക്കള്‍: അഞ്ജന മുട്ടത്ത് (പ്ലസ് ടു, സി.കെ.എന്‍.എച്ച്.എസ്.എസ് പിലിക്കോട്), അക്ഷയ മുട്ടത്ത് (ജി.എച്ച്.എസ്.എസ്, മംഗല്‍പ്പാടി, ഉപ്പള) സഹോദരങ്ങള്‍: മീനാക്ഷി മുട്ടത്ത്, രാജു മുട്ടത്ത്, ചന്ദ്രന്‍ മുട്ടത്ത്, രവി മുട്ടത്ത്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്, പരേതരായ മുട്ടത്ത് അമ്പു, തമ്പാന്‍ മുട്ടത്ത്.

Post a Comment

0 Comments