NEWS UPDATE

6/recent/ticker-posts

'ആഘോഷങ്ങള്‍ നടക്കുന്നത് സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തണം'; വിവാഹ ഗാനമേളകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പോലീസ്

തളിപ്പറമ്പ്: വിവാഹ ആഘോഷങ്ങളുടെ പേരില്‍ ഉണ്ടാകുന്ന ആഭാസകരമായ പ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് തളിപ്പറമ്പ് പോലീസിന്റെ സര്‍ക്കുലര്‍.[www.malabarflash.com]

വിവാഹ ആഘോഷങ്ങളില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം ആപത്കരമായ രീതിയില്‍ വര്‍ധിച്ചു വരുന്നു. ആഘോഷങ്ങളില്‍ ചിലത് ആഭാസകരമായി പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാവുന്നുവെന്നും സര്‍ക്കുലറില്‍.

വിഷയത്തില്‍ തദ്ദേശ സ്ഥാപനങ്ങളും യുവജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെയും പരിഹാരം കാണണം. വാര്‍ഡ് മെമ്പര്‍മാര്‍ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുമായി കൂടിയാലോചിച്ച് തങ്ങളുടെ വാര്‍ഡില്‍ നടക്കുന്ന വിവാഹാഘോഷങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന് അനുയോജ്യമായ രീതിയിലാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്താന്‍ വീട്ടുകാര്‍ക്ക് നിര്‍ദ്ദേശം കൊടുക്കണമെന്നും പോലീസ്.

വിവാഹ ആഘോഷങ്ങളില്‍ ബോക്‌സ് വെച്ചുള്ള ഗാനമേള നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ല. നിയമ വിരുദ്ധമായ ഒരു പ്രവൃത്തിയും വിവാഹ വീട്ടില്‍ ഉണ്ടാവുകയില്ല എന്ന് വീട്ടുകാര്‍ക്ക് തന്നെ ഉറപ്പ് വരുത്താവുന്നതേ ഉള്ളൂവെന്നും തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് തദ്ദേശസ്ഥാപനങ്ങള്‍ക്ക് അയച്ച സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ പോലീസ് സഹായം തേടാം. തോട്ടട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

Post a Comment

0 Comments