NEWS UPDATE

6/recent/ticker-posts

കടയ്ക്കുള്ളിൽ യുവതി മരിച്ചനിലയിൽ; കൊലപാതകമെന്ന് സംശയം

തിരുവനന്തപുരം: കുറവന്‍കോണത്ത് കടയ്ക്കുള്ളിൽ യുവതി മരിച്ചനിലയില്‍. നെടുമങ്ങാട് സ്വദേശി വിനീതയാണ് മരിച്ചത്. കട അവധിയായതിനാൽ നഴ്‌സറിയിൽ ചെടികൾ നനയ്ക്കാൻ എത്തിയതാണ് വിനീത. കടയ്ക്കു പിൻഭാഗത്താണ് വിനീതയെ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടതായാണ് റിപ്പോർട്ട്. കടയിലെത്തിയ ശേഷം വിനീത വിളിച്ചിരുന്നെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അച്ഛന്‍ പറഞ്ഞു. പോലീസ് അന്വേഷണം തുടങ്ങി. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

0 Comments