Top News

യുവ വ്യവസായിയുടെ നഗ്ന ദൃശ്യങ്ങളെടുത്ത് ഭീഷണി; 38 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍

മലപ്പുറം: തൃക്കാക്കരയില്‍ നിന്ന് യുവ വ്യവസായിയെ ഹണിട്രാപ്പില്‍ പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്‌സ് പാലച്ചുവട് എംഐആര്‍ ഫ്‌ലാറ്റില്‍ താമസിക്കുന്ന കുരുംതോട്ടത്തില്‍ ഷിജിമോള്‍ (34) ആണ് പിടിയിലായത്.[www.malabarflash.com]

മലപ്പുറം സ്വദേശിയായ വ്യവസായിയാണ് തട്ടിപ്പിനിരയായത്. 2021 സെപ്റ്റംബര്‍ മുതല്‍ ഇയാളുടെ കൈയ്യില്‍ നിന്ന് 38 ലക്ഷം രൂപയാണ് ഷിജി മോള്‍ തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്ത്രീ സുഹൃത്തിനെ കാണാന്‍ പാലച്ചുവട് എഐആര്‍ ഫ്‌ലാറ്റിലെത്തിയതായിരുന്നു വ്യവസായിയായ യുവാവ്. ഇവിടെ വെച്ച് ഇയാള്‍ക്ക് ശീതള പാനീയത്തില്‍ മയക്കു മരുന്ന് നല്‍കി മയക്കിയ ശേഷം ഷിജിമോള്‍ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും എടുത്തു.

രണ്ട് ദിവസത്തിനു ശേഷം ഇയാളെ ഫോണില്‍ വിളിച്ച് തന്റെ കൈയ്യിലുള്ള ദൃശ്യങ്ങളെ പറ്റി പറയുകയും ഇവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇതൊഴിവാക്കാനായി യുവാവില്‍ നിന്ന് പലപ്പോഴായി ഷിജിമോള്‍ ലക്ഷങ്ങള്‍ കൈപറ്റി. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്നും ഇനി ഫ്‌ലാറ്റില്‍ നില്‍ക്കാന്‍ സാധിക്കില്ല വീട് വാങ്ങാന്‍ പണം വേണമെന്നും ആവശ്യപ്പെട്ടു.

പണം നല്‍കിയില്ലെങ്കില്‍ വീട്ടിലേക്ക് വരുമെന്നുള്‍പ്പടെ പറഞ്ഞ് ഭീഷണി കനത്തതോടെ ഭയപ്പെട്ട വ്യവസായി യുവാവ് ആത്മഹത്യക്ക് വരെ ശ്രമിച്ചു. എന്നിട്ടും പണം ആവശ്യപ്പെട്ടതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് തൃക്കാക്കര പോലീസ് ഷിജിമോളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായ ജയിലില്‍ കഴിഞ്ഞയാളാണ് ഷിജിമോള്‍.

Post a Comment

Previous Post Next Post