NEWS UPDATE

6/recent/ticker-posts

ഇരുഹറമുകളിലും തീർഥാടകർക്ക് സംസം വിതരണത്തിന് റോബോട്ടുകൾ തയ്യാർ


മക്ക -മദീന: കോവിഡ് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇരുഹറമുകളിലും തീർഥാടകർക്ക് സംസം പുണ്യജല വിതരണത്തിന് കൂടുതൽ റോബോട്ടുകൾ പ്രവർത്തിച്ച് വരുന്നതായി ഹറം കാര്യാ മന്ത്രാലയം അറിയിച്ചു. സംസം വാട്ടർ ഡിസ്‌പെൻസിംഗ് റോബോട്ടിന് ഒരു തവണ 30 കുപ്പികൾ വരെ വിതരണം ചെയ്യാൻ കഴിയും. കൂടാതെ വോയ്‌സ് ട്രാൻസ്മിഷനോട് കൂടിയ മുന്നറിയിപ്പ് നൽകാനും സാധിക്കും.[www.malabarflash.com]

ജീവനക്കാരുടെ സഹായമില്ലാതെ അഞ്ച് മുതൽ എട്ട് മണിക്കൂർ വരെ സ്വയം പ്രവർത്തിക്കാൻ കഴിയുമെന്നതാണ് റോബോട്ടിന്റെ പ്രധാന സവിശേഷത. വിതരണ തടസ്സങ്ങൾ ഒഴിവാക്കാൻ റോബോട്ടിന്റെ മുകൾ ഭാഗത്തും താഴ് ഭാഗത്തുമുള്ള ലേസർ സെൻസർ ക്യാമറകൾ വഴി സാധിക്കും.

നേരത്തേ കോവിഡ് അണുവിമുക്ത ജോലികൾക്കായി റോബോട്ടിക് സാങ്കേതിക വിദ്യ ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വർഷം മക്കയിലെ മസ്ജിദുൽ ഹറമിൽ സംസം വിതരണത്തിന് റോബോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരുന്നു. ഈ പദ്ധതിക്ക് വൻ സ്വീകാര്യതയും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോബോട്ടിക് സംവിധാനം വിജയിക്കുകയും ചെയ്തതോടെയാണ് പ്രവാചക നഗരിയായ മദീനയിൽ സംസം വിതരണത്തിന് റോബോട്ടുകളെത്തിയത്.

വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകർക്ക് ആഗോള സേവന മികവിലെ ഏറ്റവും പുതിയ സേവനങ്ങൾ നൽകുക വഴി “ഡിജിറ്റൽ ലോകത്ത് പുതിയ എങ്ങനെ ഒരു മാതൃകയാകാം” എന്നപദ്ധതിയുടെ ഭാഗമായാണ് കൂടുതൽ റോബോട്ടുകളെ സേവന രംഗത്ത് എത്തിച്ചിരിക്കുന്നതെന്നും മസ്‌ജിദുൽ ഹറമിൽ സംസം വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്യാൻ റോബോട്ടുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിക്കുന്നതിനുള്ള കൂടുതൽ പഠനങ്ങൾ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Post a Comment

0 Comments