Top News

പാത്രത്തിൽ മയോണൈസ് ഒഴിച്ചതിന് സുഹൃത്തിനെ വാഹനമിടിച്ച് കൊന്നു; യുവാവിന് ജീവപര്യന്തം

വാഷിങ്ടൺ: ഭക്ഷണം കഴിക്കുന്നതിനിടെ സമ്മതമില്ലാതെ പാത്രത്തിലേക്ക് മയോണൈസ് ഒഴിച്ചതിന് സുഹൃത്തുക്കൾക്കിടയിൽ തർക്കം. തുടർന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ യുവാവിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. അമേരിക്കയിലെ അയോവയിലെ ചെറുപട്ടണമായ പിസ്ഗയിലാണ് സംഭവം.[www.malabarflash.com]


സുഹൃത്തായ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എസ് സ്വദേശിയായ 29കാരനെ കോടതി ജീവപര്യന്തം തടവിനു വിധിച്ചത്. ക്രിസ്റ്റഫര്‍ എൽബാഷർ എന്ന യുവാവാണ് സുഹൃത്തായ കാലിബ് സോള്‍ബെര്‍ഗ് (30) എന്നയാളെ 2020 ഡിസംബര്‍ 17ന് തന്‍റെ പിക്കപ്പ് വാഹനമിടിച്ചു കൊലപ്പെടുത്തിയത്.

ഒരു തവണ വാഹനിടിച്ചു താഴെയിട്ട ശേഷം എൽബാഷർ മടങ്ങിയെങ്കിലും തുടര്‍ന്ന് തിരിച്ചെത്തി കാലിബിൻ്റെ ദേഹത്ത് രണ്ട് തവണ കൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നു.

സംഭവദിവസം ഇരുവരും ഒരു നിശാ ക്ലബിൽ വെച്ച് മദ്യപിച്ചിരുന്നു. ഇവരുടെ മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്നാൽ സോള്‍ബെര്‍ഗിനോടു ചോദിക്കാതെ എൽബാഷർ ഇയാളുടെ പാത്രത്തിലിരുന്ന ഭക്ഷണത്തിൽ മയോണൈസ് ഒഴിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതിനെ സോള്‍ബെര്‍ഗ് ചോദ്യം ചെയ്തതിനെ തുടർന്ന് നിശാ ക്ലബിൽ തർക്കമുുണ്ടാവുകയായിരുന്നു. സോള്‍ബെര്‍ഗിനൊപ്പമുണ്ടായിരുന്ന ഇയാളുടെ അര്‍ധസഹോദരൻ ക്രെയ്ഗ് പ്രയറോട് ഏള്‍ബാഷര്‍ ഇവരുടെ വീട് തീയിടുമെന്നും ഭീഷണിപ്പെടുത്തി. സോള്‍ബാഷറെ വെടിവെച്ചു കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.

ഏറ്റുമുട്ടലിനൊടുവിൽ എൽബാഷർ തന്‍റെ വാഹനം ഉപയോഗിച്ച് സോള്‍ബെര്‍ഗിനെ ഇടിച്ചിടുകയായിരുന്നു. എന്നാൽ സോള്‍ബെര്‍ഗിൻ്റെ നിലവിളി കേട്ടതോടെ ഇയാള്‍ മരിച്ചിട്ടില്ലെന്നു കണ്ട എൽബാഷർ വീണ്ടും രണ്ട് വട്ടം ഇയാളുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്ന് തന്‍റെ വാഹനവുമായി പ്രതി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അൽപ്പസമയത്തിനു ശേഷം വാഹനം കേടായി. ഈ സമയത്ത് ഫോണിൽ നിന്ന് ഇയാള്‍ കൊലപാതക വിവരം മൂന്നാമനെ വിളിച്ചറിയിക്കുകയും ചെയ്തുവെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

Post a Comment

Previous Post Next Post