NEWS UPDATE

6/recent/ticker-posts

ഷാർജയിൽ നായ്​ക്ക് വെടിയേറ്റ സംഭവത്തിൽ അന്വേഷണം

ഷാർജ: എമിറേറ്റിലെ ജനവാസ മേഖലയിൽ നായ്​ക്ക് വെടിയേറ്റതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടത്തിൽ എട്ടോളം എയർഗൺ ബുള്ളറ്റുകളാണ് നായുടെ ആന്തരിക അവയവങ്ങളിൽ മുറിവേൽപിച്ചതായി കണ്ടെത്തിയത്. ഇവക്ക് അഞ്ചും എട്ടും ഇഞ്ച് വലുപ്പമുണ്ട്. സമാനതകളില്ലാത്ത ക്രൂരതയാണിതെന്നാണ് ബബിൾസ് പെറ്റ് റെസ്‌ക്യൂ സ്ഥാപകയായ മറിയം അൽഖുറൈഷത്ത് പറഞ്ഞത്.[www.malabarflash.com]


എക്‌സ്‌റേ സ്‌കാനിങ്ങിൽ തലയോട്ടിയിലും കണ്ണിന്‍റെ തണ്ടുകളിലും കഴുത്തിലും നെഞ്ചിലും പിൻകാലുകളിലും ബുള്ളറ്റുകൾ തറച്ചതായി കണ്ടെത്തി. നായ്​ ഇപ്പോഴും ജീവനോടെ തുടരുന്നത് അത്ഭുതമാണ്. അവൾക്ക് സാധാരണ ജീവിതം നയിക്കാൻ അവസരമുണ്ടെന്ന് മൃഗഡോക്ടർ സാമൂഹിക പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. നിർഭാഗ്യവശാൽ, വെടിയുണ്ടകൾ പൂർണമായും നീക്കം ചെയ്യാൻ സാധിക്കില്ല എന്നാണ് അറിയുന്നത്. ഇതിനകം മൂന്ന് വെടിയുണ്ടകൾ നീക്കം ചെയ്തു -അവർ കൂട്ടിച്ചേർത്തു.

മൃഗങ്ങളെ ആക്രമിക്കുന്നതിനെതിരെ യു.എ.ഇയിൽ കർശന നിയമമുണ്ട്. മൃഗങ്ങളെ ആക്രമിക്കുക, വേട്ടയാടുക തുടങ്ങിയവയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ഒരു വർഷം തടവും രണ്ടുലക്ഷം ദിർഹം പിഴയും ലഭിക്കും.

Post a Comment

0 Comments