Top News

ആശയക്കുഴപ്പം മാറ്റി രാഹുൽ; പഞ്ചാബിൽ ഛന്നി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി

ചണ്ഡിഗഡ്: പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ചരൺജിത് സിങ് ഛന്നിയെ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. ലുധിയാനയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ നിർണായക പ്രഖ്യാപനം.[www.malabarflash.com]

 ‘ഇതു ഞാൻ തീരുമാനിച്ചതല്ല. പഞ്ചാബിലെ ജനങ്ങളോടും യുവാക്കളോടും വർക്കിങ് കമ്മിറ്റി അംഗങ്ങളോടും ഞാൻ ഇതിനെക്കുറിച്ച് ചോദിച്ചു. എനിക്കൊരു അഭിപ്രായമുണ്ടാകാം. പക്ഷേ എന്റേതിനേക്കാൾ നിങ്ങളുടെ അഭിപ്രായമാണ് പ്രധാനം. പാവങ്ങളെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെയാണ് ഞങ്ങൾക്ക് ആവശ്യമെന്ന് പഞ്ചാബികൾ ഞങ്ങളോട് പറഞ്ഞു.’ – രാഹുൽ വ്യക്തമാക്കി.

രണ്ടു മണ്ഡലങ്ങളിൽ ഛന്നിയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനം വന്നപ്പോൾതന്നെ, അദ്ദേഹമാകും മുഖ്യമന്ത്രി സ്ഥാനാർഥിയെന്നു സൂചനയുണ്ടായിരുന്നു. തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കില്ലെന്നതാണ് കോൺഗ്രസിൽ പതിവ്. എന്നാൽ പഞ്ചാബിൽ ഛന്നിയും പിസിസി പ്രസിഡന്റ് നവജ്യോത് സിങ് സിദ്ദുവും തമ്മിലുള്ള പോര് പരിഹരിക്കാൻ രാഹുൽ ഗാന്ധി നടത്തിയ ഇടപെടലിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ മുൻകൂട്ടി പ്രഖ്യാപിക്കാൻ ധാരണയായത്.

ശക്തി’ ആപ് വഴി ഉൾപ്പെടെ പാർട്ടികളുടെ അഭിപ്രായം തേടിയിരുന്നു. ആരെ തീരുമാനിച്ചാലും പൂർണപിന്തുണ നൽകുമെന്ന ഉറപ്പും ഇരുവരിൽ നിന്നും രാഹുൽ വാങ്ങി. എങ്കിലും പ്രഖ്യാപനത്തിനു പിന്നാലെ ഉൾപാർട്ടി പോര് കനക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഭരണം നിലനിർത്താൻ സാധ്യത കാണുന്ന സംസ്ഥാനത്ത് ഏതുവിധേനയും വിജയം ഉറപ്പാക്കാനാണ് ഹൈക്കമാൻഡിന്റെ ലക്ഷ്യം. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. മാർച്ച് 10ന് ഫലം പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post