NEWS UPDATE

6/recent/ticker-posts

യുവതി ജീവനൊടുക്കി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

പത്തനംതിട്ട: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. യുവതിയുടെ ഭർത്താവ് ഏറത്ത് വയല എം.ജി.ഭവനിൽ ജിജി (31), ജിജിയുടെ പിതാവ് ജോയി (62), അമ്മ സാറാമ്മ (57) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

31ന് 5.30നാണ് ജിജിയുടെ ഭാര്യ കൊല്ലം കരുനാഗപ്പള്ളി പണ്ടാരത്തുരത്ത് കല്ലുപുരയിൽ ബാബുവിന്റെയും സതിയുടെയും മകൾ അമ്മുവിനെ (21) ഭർതൃവീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് സ്തീധന-ഗാർഹിക പീഡനത്തിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

സ്ത്രീധനം ആവശ്യപ്പെട്ട് ജിജിയും വീട്ടുകാരും പെൺകുട്ടിയുമായി വഴക്ക് പതിവായിരുന്നു. 5 ലക്ഷം രൂപ പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ നൽകിയിരുന്നിട്ടും വീണ്ടും തുക ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Post a Comment

0 Comments