NEWS UPDATE

6/recent/ticker-posts

ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകൻ സുലൈമാന്‍ ഖാലിദ് സേട്ട് അന്തരിച്ചു

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകനുമായ സുലൈമാന്‍ ഖാലിദ് സേട്ട് (71) നിര്യാതനായി. കടവന്ത്രയിലെ മകളുടെ വസതിയില്‍ രാത്രി എട്ട് മണിയോടെയായിരുന്നു അന്ത്യം. മയ്യിത്ത് രാത്രി 9 മണിയോടെ കൊച്ചി പനയപ്പിള്ളിയിലെ മറിയം മസ്ജിദിന് സമീപമുള്ള ലത്തീഫ് സേട്ടിന്റെ വസതിയിലെത്തിച്ചു.[www.malabarflash.com]


എം എസ് എഫ് എറണാകുളം ജില്ലാ പ്രസിഡന്റ്, മുസ്ലിം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ആഗ്രോ ഇന്‍ഡസ്ട്രീസ് മുന്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാതാവ്: പരേതയായ മറിയം ബാനു. ഭാര്യ: ഷബ്നം ഖാലിദ്. മകള്‍: ഫാത്തിമ നൂറൈന്‍. മരുമകന്‍: ഹിഷാം ലത്തീഫ് സേട്ട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് , ഉഫ്റ, റഫിയ, ദസ്ലീന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

കെഎംഇഎ മുന്‍ സംസ്ഥാന സെക്രട്ടറിയും എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. മുസ്‌ലിം ലീഗ് വിട്ട് ഐഎന്‍എല്ലില്‍ ചേര്‍ന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 3.30ന് കൊച്ചി കപ്പലണ്ടി മുക്കിലെ പടിഞ്ഞാറേ പള്ളി ഖബര്‍ സ്ഥാനില്‍.


Post a Comment

0 Comments