NEWS UPDATE

6/recent/ticker-posts

ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി

ദുബൈ: ദുബൈയിലേക്കുള്ള യാത്രക്കാർക്ക് റാപ്പിഡ് പിസിആർ പരിശോധന ഒഴിവാക്കി. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് ഈ ഇളവ് ബാധകമാണ്.[www.malabarflash.com]


എന്നാൽ 48 മണിക്കൂറിനിടയിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം വേണമെന്ന പ്രോട്ടോകോളിൽ മാറ്റമില്ല. ദുബൈയിൽ എത്തിയാലും കോവിഡ് പരിശോധനയുണ്ടാകും.

പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിമാനത്താവളത്തിൽ വച്ച് നടത്തേണ്ട പരിശോധനയാണ് റാപ്പിഡ് പിസിആർ പരിശോധന. ഈ പരിശോധനയിൽ പരാജയപ്പെട്ട നിരവധി പ്രവാസികൾക്കാണ് യാത്ര നടത്താതെ മടങ്ങേണ്ടി വന്നിട്ടുള്ളത്.

Post a Comment

0 Comments