Top News

മഴവിൽ ബാലോത്സവങ്ങൾക്ക് മൊഗ്രാൽ പുത്തൂരിൽ തുടക്കമായി

കാസറകോട്: 'പഠനം മധുരം സേവനം മനോഹരം' എന്ന ശീർഷകത്തിൽ മഴവിൽ സംഘത്തിന്റെ കീഴിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മഴവിൽ സംഘം ബാലോത്സവങ്ങൾക്ക് മൊഗ്രാൽ പുത്തൂർ സെക്ടറിൽ തുടക്കമായി.[www.malabarflash.com]


മൊഗ്രാൽ പുത്തൂർ സെക്ടർ തല ഉദ്ഘാടനം മൊഗർ യൂണിറ്റിൽ നടന്നു.സെക്ടർ സെക്രെട്ടറി ഫാറൂഖ് മൊഗറിന്റെ അധ്യക്ഷതയിൽ എസ്‌.എസ്.എഫ് കാസറകോട് ജില്ലാ സെക്രെട്ടറി ബാദുഷ ഹാദി സഖാഫി ഉദ്ഘാടനം ചെയ്തു.

വദൂദ് മൊഗർ സ്വാഗതം പറഞ്ഞു.കാസറകോട് ഡിവിഷൻ സെക്രെട്ടറി മുർഷിദ് പുളിക്കൂർ,റഷാദ് പന്നിപ്പാറ,സെക്ടർ സെക്രെട്ടറിമാരായ ആശിർ അബ്ബാസ്,ജവാദ് മൊഗ്രാൽ പുത്തൂർ, മുഹാസ് മൊഗർ തുടങ്ങിയവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post