NEWS UPDATE

6/recent/ticker-posts

വ്യാജ രക്തപരിശോധനാ ഫലം; എട്ടു പ്രവാസികള്‍ക്ക് 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി: പണം വാങ്ങി രക്തപരിശോധനാ ഫലത്തില്‍  കൃത്രിമം കാണിച്ച കേസില്‍ എട്ടു പ്രവാസികള്‍ക്ക്  10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി. പ്രതികളില്‍ ഓരോരുത്തരും 10 വര്‍ഷം വീതം ശിക്ഷ അനുഭവിക്കണമെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്ട്ട് ചെയ്തു.[www.malabarflash.com]


കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെക്കുകയായിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസ് ഇല്ലാത്ത, പകര്‍ച്ചവ്യാധികള്‍ ബാധിച്ച പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ പണം വാങ്ങി കൃത്രിമം നടത്തിയതിനാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. 

രാജ്യത്തെ റെസിഡന്റ് പെര്‍മിറ്റ് ലഭിക്കുന്നതിന് വേണ്ടിയാണ് പ്രവാസികളുടെ രക്തപരിശോധനാ ഫലത്തില്‍ കൃത്രിമം കാണിച്ചത്. ഇന്ത്യക്കാരും ഈജിപ്ത് സ്വദേശികളുമാണ് കേസിലെ പ്രതികളെന്ന് 'അല്‍ റായ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Post a Comment

0 Comments