NEWS UPDATE

6/recent/ticker-posts

പാലക്കാട്ട് യുവമോര്‍ച്ച പ്രാദേശിക നേതാവ് കുളത്തില്‍ മരിച്ചനിലയില്‍

പാലക്കാട്: കിഴക്കഞ്ചേരിയില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവിനെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുവമോര്‍ച്ച മുന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ മമ്പാട് കാക്കശ്ശേരി വീട്ടില്‍ സന്ദീപി(33)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


കഴിഞ്ഞദിവസം മുതല്‍ സന്ദീപിനെ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് തിങ്കളാഴ്ച രാവിലെ കറ്റുകുളങ്ങര ക്ഷേത്രക്കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഏറെക്കാലമായി യുവമോര്‍ച്ചയുടെ സജീവഭാരവാഹിയായിരുന്നു സന്ദീപ്.

Post a Comment

0 Comments