Top News

യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് മുംബൈയില്‍ ക്വാറന്റീന്‍ ഒഴിവാക്കി

ദുബൈ: യുഎഇയില്‍ നിന്നെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ ഒഴിവാക്കി മുംബൈ. ഏഴു ദിവസത്തെ ക്വാറന്റീനില്‍ നിന്നാണ് യുഎഇയില്‍ നിന്നെത്തുന്നവരെ ഒഴിവാക്കിയത്. തീരുമാനം തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.[www.malabarflash.com]


ഗ്രേറ്റര്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദുബൈ ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീനോ ആര്‍ടി പിസിആര്‍ പരിശോധനയോ ആവശ്യമില്ലെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. 

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവര്‍ക്കും ബാധകമായിരിക്കും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് കഴിഞ്ഞ ആഴ്ച മുതലാണ് കേരളത്തിലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കിയത്.

Post a Comment

Previous Post Next Post