കോഴിക്കോട്: അലക്ഷ്യമായി വലിച്ചെറിഞ്ഞ ഡിസ്പോസബിൾ മാസ്ക് കൊക്കിൽ കുരുങ്ങി ഭക്ഷണം പോലും കഴിക്കാനാകാതെ അവശനിലയിലായ കൊക്കിന്ര ക്ഷകനായത് ഹോട്ടലുടമ.[www.malabarflash.com]
താമരശ്ശേരി അമ്പായത്തോട്ടിലെ റഹ്മാനിയ ഹോട്ടൽ ഉടമ ആലിയാണ് മാസ്ക് കുരുങ്ങി അവശനിലയിലായ കൊക്കിനെ തൻ്റെ കടയുടെ പിന്നിൽ കണ്ടെത്തുന്നത്. മാസ്ക്ക് കുടുങ്ങിയതോടെ ഭക്ഷണം പോലും കഴിക്കാൻ കഴിയാതെ കൊക്ക് ബുദ്ധിമുട്ടുന്ന ദയനീയ കാഴ്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെടുത്താൻ നാലു ദിവസം ശ്രമിച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല,
അഞ്ചാം നാൾ കെണിയൊരുക്കി പിടികൂടി ഏറെ പ്രയാസപ്പെട്ടാണ് കൊക്കിൻ്റെ കൊക്കിൽ ചുറ്റി കിടന്ന മാസ്ക് ഊരിയെടുത്ത് മാറ്റിയത്. സഹായത്തിനായി ആലിയുടെ ഭാര്യയും കൂടെയുണ്ടായിരുന്നു. ഇതോടെ ജീവൻ തിരിച്ചുകിട്ടിയതിൻ്റെ സന്തോഷത്തിലാണ് കൊക്ക് പറന്നകന്നത്.
മാസ്ക് അലക്ഷ്യമായി വലിച്ചെറിയുന്നവർ ഒന്ന് മനസ് വെച്ചാൽ മിണ്ടാപ്രാണികളുടെ ഇത്തരം ദയനീയ കാഴ്ചകൾ ഒഴിവാക്കാനാകും.
0 Comments