NEWS UPDATE

6/recent/ticker-posts

സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കോടികള്‍ തട്ടിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റില്‍

കാസര്‍കോട്: സ്വര്‍ണ വ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി രാഹുല്‍ മഹാദേവ് ജാവിറിനെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ കൂടി കാസര്‍കോട് പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

കേസിലെ അഞ്ചാം പ്രതിയും തൃശൂര്‍ ചാലക്കുടി താഴൂര്‍ വടശേരി സ്വദേശിയുമായ എഡ്വിന്‍ തോമസ് (38), ആറാം പ്രതി എറണാകുളം അങ്കമാലി കരുവക്കുറ്റിയിലെ ആന്റണി ലൂയിസ് (21) എന്നിവരെയാണ് രാവിലെ കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ പി അജിത്കുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇരുവരും ശനിയാഴ്ച തൃശൂരിലെ ഒരു ക്ഷേത്രത്തിന് സമീപം കാറില്‍ കറങ്ങുന്ന വിവരം ലഭിച്ച അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസില്‍ ആകെ 13 പ്രതികളാണുളളതെന്നും ഇതില്‍ ഒരു പ്രതി കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയതായും പോലീസ് അറിയിച്ചു.

Post a Comment

0 Comments