NEWS UPDATE

6/recent/ticker-posts

മേശപ്പുറത്ത് നിന്ന് അക്വേറിയം ദേഹത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

കണ്ണൂര്‍: മേശപ്പുറത്ത് വെച്ചിരുന്ന അക്വേറിയം ദേഹത്തേക്ക് മറിഞ്ഞുവീണ് അഞ്ചുവയസുകാരന് ദാരുണ അന്ത്യം. കണ്ണൂര്‍ മാട്ടൂല്‍ കക്കാടലന്‍ചാലിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കെ.അബ്ദുള്‍ കരീമിന്റേയും മന്‍സൂറയുടേയും മകന്‍ മാസിന്‍ ആണ് മരിച്ചത്.[www.malabarflash.com]


ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിനുള്ളിലെ മേശയുടെ മുകളിൽ വച്ചിരിക്കുകയായിരുന്ന അക്വേറിയമാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്. കുട്ടി അക്വേറിയത്തിന്‍റെ വശത്ത് പിടിച്ച് തള്ളിയതോടെയാണ് ഇത് ദേഹത്തേക്ക് വീണത്. 

സാരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Post a Comment

0 Comments