NEWS UPDATE

6/recent/ticker-posts

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും മകളും മരിച്ചു

മലപ്പുറം: തിരൂ‍ർ വട്ടത്താണിയിൽ ട്രെയിൻ തട്ടി പിതാവും മകളും മരിച്ചു. വട്ടത്താണി വലിയപാടത്താണ് അപകടം നടന്നത്. റെയിൽപ്പാളം മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബുധനാഴ്ച്ച  രാത്രിയായിരുന്നു അപകടം. തലക്കടത്തൂ‍ർ സ്വദേശി കണ്ടം പുലാക്കൽ അസീസ് (46), 10 വയസ്സുകാരിയായ മകൾ അജ്‌വ മാർവ എന്നിവരാണ് മരിച്ചത്.[www.malabarflash.com] 


ബന്ധുവീട്ടിലെത്തിയ ഇരുവരും അവിടെ നിന്ന് ഇറങ്ങി സാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. മം​ഗാലപുരം - ചെന്നൈ ട്രെയിൻ തട്ടിയാണ് ഇരുവ‍ർക്കും അപകടമുണ്ടായത്. 

അസീസിന്‍റെ മൃതദേഹത്തിന്റെ ഭാഗങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ട്രെയിനിൽ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ താനൂലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments