NEWS UPDATE

6/recent/ticker-posts

'വോട്ട് കിട്ടാന്‍ ബിജെപിക്കാരെ നേരിട്ട് കാണാന്‍ തയ്യാര്‍'; പി.എം.എ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്

കോഴിക്കോട്: മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുകിട്ടാന്‍ ബിജെപിക്കാരെ കാണാന്‍ തയ്യാറാണെന്ന് പിഎംഎ സലാം പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തുള്ള ശബ്ദരേഖയാണിത്.[www.malabarflash.com]


വോട്ട് നേടി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതാണ് പ്രധാനം. ഇതിനായി ബിജെപിക്കാര്‍ വോട്ട് ചെയ്യാന്‍ തയ്യാറാണെങ്കില്‍ അവരെ നേരിട്ടുപോയി കാണാന്‍ തയ്യറാണെന്നുമാണ് ശബ്ദരേഖയില്‍ സലാം പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ഒരുപ്രാദേശിക നേതാവുമായി സംസാരിക്കുമ്പോഴാണ് സലാം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഈ ശബ്ദരേഖയാണിപ്പോള്‍ പുറത്തുവന്നത്.

സംസ്ഥാനത്ത്‌ കോ-ലീ-ബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ലീഗിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. അതിനാല്‍ പുതിയ വിവാദങ്ങളില്‍ ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കേണ്ടി വരും.

Post a Comment

0 Comments