NEWS UPDATE

6/recent/ticker-posts

അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു

കണ്ണൂര്‍: വയനാട് അമ്പലവയലില്‍ ആസിഡ് ആക്രമണത്തിന് ഇരയായ കണ്ണൂര്‍ സ്വദേശിനി മരിച്ചു.കണ്ണൂര്‍ ഇരിട്ടി സ്വദേശി ലിജിത (32)മരിച്ചത് .ആസിഡ് അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇതിനിടേയാണ് മരണം സംഭവിച്ചത്.[www.malabarflash.com]

ലിജിത ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. പിന്നീട് മകളുമായി അമ്പലവയലില്‍ എത്തി ഇവിടെ പലചരക്ക് കട തുടങ്ങുകയായിരുന്നു. ഇതിനിടെ കഴിഞ്ഞയാഴ്ച്ച കടയിലെത്തിയ ഭര്‍ത്താവ് ലിജിതയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ലിജിതയേയും മകളേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അക്രമശേഷം രക്ഷപ്പെട്ട പ്രതി സുനില്‍കുമാര്‍ പിന്നീട് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നു.

Post a Comment

0 Comments