NEWS UPDATE

6/recent/ticker-posts

സഅദിയ്യ സനദ് ദാനവും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും വെള്ളിയാഴ്ച തുടക്കം

കാസര്‍കോട്: വൈജ്ഞാനിക നവോത്ഥാന മേഖലകളില്‍ 52 ആണ്ട് പിന്നിടുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅ: സഅദിയ്യ: അറബിയ്യ: സനദ് ദാനവും താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ ഉസ്താദിന്റെയും ആണ്ടുനേര്‍ച്ചയ്ക്കും ഡിസംബര്‍ 3 ന് തുടക്കമാകും.[www.malabarflash.com] 

രാവിലെ 9:30 ന് നടക്കുന്ന എട്ടിക്കുളം താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ മഖ്ബറ സിയാറത്തിന് സയ്യിദ് ത്വയ്യിബ് അല്‍ബുഖാരി തൃക്കരിപ്പൂര്‍ നേതൃത്വം നല്‍കും.  3 മണിക്ക് നൂറുല്‍ ഉലമ മഖ്ബറ സിയാറത്ത്. നേതൃത്വം സയ്യിദ് മുഹമ്മദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട. 4 മണിക്ക് പതാക ഉയര്‍ത്തല്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം നിര്‍വഹിക്കും.

4:30ന് ഖതമുല്‍ ഖുര്‍ആന്‍ ആരംഭം. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. 6.30ന് സഅദിയ്യ: സംഗത്തിന്റെ പ്രകീര്‍ത്തന സദസ് നടക്കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉത്‌ബോധനം നടത്തും.

ഡിസംബര്‍ 4 രാവിലെ 6 മണിക്ക് നടക്കുന്ന മുഹിയുദ്ദീന്‍ റാത്തീബ് മുഹമ്മദ് സ്വാലിഹ് സഅദി നേതൃത്വം നല്‍കും. സയ്യിദ് അഹമദ് മുഖ്താര്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. 9:30 ന് നൂറുല്‍ ഉലമ സ്മാരക ശിലാസ്ഥാപനം നടക്കും. 

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് എന്നിവര്‍ നേതൃത്വം നല്‍കും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സ്മാരക സെന്ററിന്റെ ത്രീഡി ലോഞ്ചിംഗ് നിര്‍വ്വഹിക്കും. വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, എന്‍ എ മുഹമ്മദ്, കല്ലട്ര മാഹിന്‍ ഹാജി, ഹാജി യഹ്യ തളങ്കര, എന്‍ എ അബൂബക്കര്‍ ഹാജി, അബ്ദുല്‍ ലത്തീഫ് ഹാജി ഉപ്പള, പി. ബി. അഹമ്മദ് ഹാജി, അബൂബക്കര്‍ ഹാജി മാണിക്കോത്ത്, മോണു ഹാജി കണച്ചൂര്‍, മൊയ്തീന്‍കുട്ടി ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ കരീം ഹാജി സിറ്റി ഗോള്‍ഡ്, അഷ്‌റഫ് നായന്മാര്‍മൂല, ഖത്തീബ് അബ്ദുല്ല ഹാജി മേല്‍പറമ്പ എന്നിവര്‍ സംബന്ധിക്കും.

10 മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. സഅദിയ്യ വൈസ് പ്രസിഡന്റ കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവത്തിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ദര്‍സ് സേവനരംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാര്‍ക്ക് മമ്പഉല്‍ ഹുദാ സമിതിയുടെ ആദരവ് നല്‍കും. കര്‍ണാടക വഖഫ് ബോര്‍ഡ് ചെയര്‍മാനായി തിരഞ്ഞെടുത്ത ശരീഅത്ത് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി ശാഫി സഅദി ബാംഗ്ലൂരിനെ പരിപാടിയില്‍ പ്രത്യേകം അനുമോദിക്കും.

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എമാരായ അഡ്വക്കേറ്റ് സി എച്ച് കുഞ്ഞമ്പു, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എ കെ എം അശ്‌റഫ്, എം രാജഗോപാലന്‍, യൂ ടി ഖാദര്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വി എം കോയ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വക്കേറ്റ് വി എ മുനീര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.

11:30 ന് സഅദീ പണ്ഡിത സംഗമം സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരിയുടെ അധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. എപി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി, മുഹമ്മദ് സ്വാലിഹ് സഅദി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി പ്രസംഗിക്കും.

1 മണിക്ക് സ്ഥാന വസ്ത്രം വിതരണം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോള്‍ നിര്‍വഹിക്കും. സയ്യിദ് അത്താഹുല്ല തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തും.

1:30 ന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി യുടെ അധ്യക്ഷതയില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ ''നാം മുന്നോട്ട് '' എന്ന വിഷയത്തില്‍ പ്രവര്‍ത്തകരുമായി സംവദിക്കും.

പ്രൊഫസര്‍ എ കെ ഹമീദ് സാഹിബ്, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, പ്രൊഫസര്‍ യുസി അബ്ദുല്‍ മജീദ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ റഷീദ് സൈനി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്ലകുട്ടി ബാഖവി, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ലത്തീഫ് സഅദി ഷിമോഗ പ്രസംഗിക്കും.

ഉച്ചക്ക് 2 മണിക്ക് പൈഗാമ നൂറുല്‍ ഉലമ കോണ്‍ഫറന്‍സ് അബ്ദുല്‍ ലത്വീഫ് സഅദി കൊട്ടിലയുടെ അധ്യക്ഷതയില്‍ ഹസ്രത്ത് ഫാസില്‍ റസ്‌വി കാവല്‍ക്കട്ട ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് മഹാരാഷ്ട്ര സ്റ്റേറ്റ് പ്രസിഡണ്ട് മുഫീസ് സഅദി മുംബൈ വിഷയാവതരണം നടത്തും.

3 മണിക്ക് നടക്കുന്ന സ്ഥാപന പ്രതിനിധി സംഗമത്തില്‍ സയ്യിദ് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തും. ടി പി അലിക്കുഞ്ഞി മൗലവി ആമുഖ പ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രഖ്യാപന പ്രസംഗവും നടത്തും.

സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി മള്ഹര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് സഅദി, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ തലക്കി, സയ്യിദ് ഹാമിദ് അന്‍വര്‍ അല്‍ അഹ്ദല്‍ തുടങ്ങിയവരും വിവിധ സ്ഥാപന പ്രതിനിധികളും സംബന്ധിക്കും

4:30ന് ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ മലേഷ്യ നേതൃത്വം നല്‍കും. 

5 മണിക്ക് സനദ് ദാന പ്രാര്‍ത്ഥനാ സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡണ്ട് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദ ദാനം കുമ്പോല്‍ തങ്ങള്‍ നിര്‍വഹിക്കും. സമസ്ത പ്രസിഡണ്ട് ഇ സുലൈമാന്‍ മുസ്ലിയാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പള്‍ എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് സനദ് ദാന പ്രസംഗം നടത്തും. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോക്ടര്‍ അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ഹസ്സന്‍ മുസ്ലിയാര്‍ വയനാട്, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, കെ കെ ഹുസൈന്‍ ബാഖവി, വി പി എം ഫൈസി വില്യാപ്പള്ളി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, എം വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്ലത്തീഫ് സഅദി പഴശ്ശി, സി എന്‍ ജഅ്ഫര്‍ എന്നിവര്‍ പ്രസംഗിക്കും.

Post a Comment

0 Comments