NEWS UPDATE

6/recent/ticker-posts

ശക്തമായ വയറുവേദന; ആറു വയസ്സുകാരന്റെ കുടലില്‍ കണ്ടെത്തിയത് ബ്രേസ്‍‍ലെറ്റ്

ജുബൈൽ: സൗദിയിൽ ആറ് വയസ്സുള്ള കുട്ടിയുടെ വയറ്റിൽനിന്ന് അപകടരമായ നിലയിൽ കണ്ടെത്തിയ ബ്രേസ്​ലെറ്റ് പുറത്തെടുത്തു. ദിവസങ്ങൾക്ക് മുമ്പ് കടുത്ത വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. എക്‌സ്‌റേ സ്‌കാനിങ്ങിൽ കുടലിൽ ബ്രേസ്‌ലെറ്റ് കുടുങ്ങികിടക്കുന്നതായി കണ്ടെത്തി.[www.malabarflash.com]


തുടർന്ന് ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് ആശുപത്രിയിൽ വിദഗ്ധ സംഘം രണ്ടര മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ബ്രേസ്‌ലെറ്റ് പുറത്തെടുക്കുകയായിരുന്നു. അപകടനില തരണം ചെയ്ത കുട്ടി സുഖം പ്രാപിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Post a Comment

0 Comments