NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാട് അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യുവതി മരിച്ചു

കാഞ്ഞങ്ങാട്: വിവാഹ ച ടങ്ങിൽ പങ്കെടുത്ത് മടങ്ങുക യായിരുന്നവർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടി ച്ച് യുവതി മരണപ്പെട്ടു. കുട്ടി കൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. പൂച്ചക്കാട് ചാമുണ്ഡി കുന്നിലെ മുബിന്റെ ഭാര്യ ഷഹാനയാണ് (25)മരണപ്പെട്ടത്.[www.malabarflash.com]


കാറിലുണ്ടായിരുന്ന ഭര്‍ത്താവ് മുബിന്‍, മക്കളായ അമീര്‍(3), അല്‍സാദ് (ഒന്നര), ബന്ധുവായ നബീസ എന്നിവര്‍ക്ക് സാരമായി പരിക്കേററു. തിങ്കളാഴ്ച പുലര്‍ച്ചെ 2 മണിയോടെ അതിഞ്ഞാലിലാണ് അപകടം ഉണ്ടായത്. സാരമായി പരിക്കേററ ഇവരെ പ്രഥമശുശ്രൂഷക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഷഹാന മരണപ്പെട്ടു. ഗുരുതരമായി പരിക്കേററ ഷഹാനയുടെ ഭര്‍ത്താവ് മുബീനേയും രണ്ട് മക്കളെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാററി.

നബീസയുടെ ഭര്‍ത്താവ് ഷൗക്കത്ത് കാഞ്ഞങ്ങാട് ടൗണില്‍ വെച്ച സ്‌കൂട്ടര്‍ എടുക്കാനായി പാതിവഴിയില്‍ ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ച കെഎല്‍ 60 ജി 6251 കാര്‍ എതിരെ വരികയായിരുന്ന കെഎല്‍ 58 ഇ 5110 നമ്പര്‍ ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. മലപ്പുറത്ത് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് താരിച്ചുവരുമ്പോഴാണ് അപകടം.

ആവിക്കരയിലെ പരേതനായ ഷംസുദ്ദീന്റെയും ബീമയുടെയും മകളാണ് മരിച്ച ഷഹാന. സഹോദരങ്ങള്‍: ഷഹാദ്, ഷിഫാന

Post a Comment

0 Comments