Top News

പ്രണയ വിവാഹത്തിലെ പ്രശ്നം പരിഹരിക്കാന്‍ മധ്യസ്ഥനായി; സു​ഹൃ​ത്തി​ന്‍റെ മകന്‍റെ ഭാ​ര്യയെ പീ​ഡി​പ്പി​ച്ച യുവാവ് പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: സു​ഹൃ​ത്തി​ന്‍റെ മകന്‍റെ ഭാ​ര്യയെ ലൈംഗികമായി പീ​ഡി​പ്പി​ച്ച യുവാവ് പിടിയിൽ. തിരുവല്ലം ഇടവിളാകം സ്വ​ദേ​ശി വി​നോ​ദ്(31)​ആ​ണ് പിടിയിലായത്.[www.malabarflash.com]

വിനോദിന്‍റെ ഉറ്റ സുഹൃത്തിന്‍റെ മകൻ പ്രണയിച്ച് വിവാഹം കഴിച്ചതിനെ ചൊല്ലി വീട്ടിൽ വഴക്ക് പതിവായിരുന്നു. ഇതേത്തുടർന്ന് വിഷയത്തിൽ മധ്യസ്ഥം വഹിച്ച വിനോദ് സുഹൃത്തിന്‍റെ മകനെയും ഭാര്യയെയും വെങ്ങാനൂർ നീലകേശി റോഡിലുള്ള സ്വന്തം വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയായിരുന്നു.

സുഹൃത്തിന്‍റെ മകൻ പുറത്തുപോയ സമയത്താണ് വിനോദ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. വിനോദിന്‍റെ സുഹൃത്തിന്‍റെ മകൻ തിരിച്ചെത്തിയപ്പോൾ പെൺകുട്ടി പീഡനവിവരം പറഞ്ഞു. ഇതേത്തുടർന്ന് ഇരുവരും ചേർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 

ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളു​മു​ള്ള​യാ​ളാ​ണ് പീഡനക്കേസിലെ പ്രതിയായ വി​നോ​ദ്. 

Post a Comment

Previous Post Next Post