NEWS UPDATE

6/recent/ticker-posts

സൗദിക്ക് പിന്നാലെ യു എ ഇ യിലും ഒമിക്രോൺ സ്ഥിരീകരിച്ചു

ദുബൈ: ഒമിക്രോൺ വൈറസ് വകഭേദം യു എ ഇ യിലും കണ്ടെത്തി. ആഫ്രിക്കൻ വനിതയിലാണ് കണ്ടെത്തിയത്. ഇവർക്ക് രോഗ ലക്ഷണങ്ങളില്ലെന്നു അധികൃതർ വ്യക്‌തമാക്കി. ഒരു അറബ് രാജ്യം വഴിയാണ് ഇവർ യു എ ഇയിലെത്തിയത്.[www.malabarflash.com]


ഇതോടെ ഒമിക്രോൺ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായിരിക്കുകയാണ് യു എ ഇ. ബുധനാഴ്ച സൗദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. 

കോവിഡിന് കാരണമാകുന്ന കൊറോണവൈറസിന്റെ രൂപമാറ്റം വന്ന വകഭേദമാണ് ഒമിക്രോൺ. ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞരാണ് ഒമിക്രോണിന്റെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിച്ചത്.

Post a Comment

0 Comments