NEWS UPDATE

6/recent/ticker-posts

കാ​ല്‍മു​ട്ട് ശ​സ്ത്ര​ക്രി​യ​ക്ക്​ 20,000 രൂ​പ കൈക്കൂലി വാങ്ങുന്നതിനിടെ ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍ അറസ്​റ്റിൽ

തൃ​ശൂ​ര്‍: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി​യും സ​ര്‍ജ​നു​മാ​യ ഡോ. ​കെ. ബാ​ല​ഗോ​പാ​ലി​നെ വി​ജി​ല​ന്‍സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കാ​ല്‍മു​ട്ട് ശ​സ്ത്ര​ക്രി​യ​ക്കാ​ണ്​ 20,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യ​ത്.[www.malabarflash.com]

പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ രോ​ഗി​യു​ടെ മ​ക​ന്‍ പെ​രി​ങ്ങ​ണ്ടൂ​രി​ലെ വീ​ട്ടി​ല്‍ പ​ണം കൈ​മാ​റു​മ്പോ​ഴാ​ണ് വി​ജി​ല​ന്‍സ് ഡി​വൈ.​എ​സ്.​പി പി.​എ​സ്. സു​രേ​ഷും സം​ഘ​വും ചേ​ര്‍ന്ന് ഡോ​ക്​​ട​റെ പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡോ​ക്​​ട​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റപ്പെടു​ന്ന സ​മ​യ​ത്താ​യി​രു​ന്നു വി​ജി​ല​ൻ​സ്​ പ​രി​ശോ​ധ​ന. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മു​ന്‍ സൂ​പ്ര​ണ്ടാ​ണ്​ ഇ​ദ്ദേ​ഹം. സ്ഥ​ലം മാ​റി​യ ശേ​ഷം വീ​ണ്ടും തൃ​ശൂ​രി​ല്‍ എ​ത്തി​യ​താ​ണ്. 

മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ സ​ര്‍ജി​ക്ക​ല്‍ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന ക​മ്പ​നി​ക​ള്‍ ത​മ്മി​ലു​ള്ള ത​ര്‍ക്ക​ത്തെ​തു​ട​ര്‍ന്ന്​ അ​സ്ഥി​രോ​ഗ വി​ദ​ഗ്​​ധ​ർ​ക്കെ​തി​രെ വി​ജി​ല​ന്‍സ് പ​രി​ശോ​ധ​ന​യും കേ​സും ഉ​ണ്ടാ​യി​രു​ന്നു.

Post a Comment

0 Comments