NEWS UPDATE

6/recent/ticker-posts

ഫെയ്സ്ബുക്ക് നിശ്ചലമായപ്പോൾ ജനം കൂട്ടത്തോടെ ലൈംഗിക ദൃശ്യങ്ങൾ കണ്ടു, വൻ നേട്ടമുണ്ടാക്കി പോൺ ഹബ്

ഫെയ്സ്ബുക്കും സഹോദര സ്ഥാപനങ്ങളും പ്രവർത്തന രഹിതമായ രാത്രിയിൽ നേട്ടമുണ്ടാക്കിയത് പോൺ ഹബ് എന്ന് റിപ്പോർട്ട്. ലൈംഗിക ചിത്ര ദൃശ്യങ്ങളുള്ള ഈ പ്ലാറ്റ്ഫോമിലേക്ക് നിരവധിയാളുകൾ വന്നതോടെ ട്രാഫികും ഉയർന്നു. ഫെയ്സ്ബുക്കും വാട്സ്ആപ്പും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാനാകാതെ വന്നതോടെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് എത്തിയ ആളുകളുടെ എണ്ണം 10.5 ശതമാനമാണ് വർധിച്ചതെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു.[www.malabarflash.com]


ഫെയ്സ്ബുക്ക് നിശ്ചലമായതിനെ തുടർന്നുള്ള ഓരോ മണിക്കൂറിലും അഞ്ച് ലക്ഷം വീതം അധികമാളുകളാണ് പോൺ ഹബിന്റെ വെബ്സൈറ്റിലേക്ക് എത്തിയത്. അതേസമയം ഇന്ത്യയിൽ പോൺ ഹബ് വിലക്കിയിരിക്കുന്നതിനാൽ അധികമായി എത്തിയ ആളുകളിൽ ഇന്ത്യാക്കാരുണ്ടാകാനുള്ള സാധ്യത കുറവാണ്. ഈ അധിക ട്രാഫികിൽ നിന്ന് കമ്പനിക്ക് പ്രത്യേകമായ സാമ്പത്തിക നേട്ടമുണ്ടായോ എന്നും പോൺ ഹബ് വ്യക്തമാക്കിയിട്ടില്ല.

ഏഴ് മണിക്കൂറോളം ഫേസ്ബുക്ക് (Facebook) നിശ്ചലമാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുതൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ കത്തിക്കയറിയിരുന്നത് ഫേസ്ബുക്കിന്റെ (Facebook outage) തന്നെ മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തലുകളാണ്. രണ്ട് വര്‍ഷക്കാലം ഫെയ്‌സ്ബുക്കിന്റെ സിവിക് ഇന്‍ഫര്‍മേഷന്‍ ടീമില്‍ പ്രവര്‍ത്തിച്ചിരുന്ന ഫ്രാൻസിസ് ഹൌഗന്റെ സ്ഥാപനത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ഏഴ് മണിക്കൂറോളം ഫേസ്ബുക്കും സഹോദര പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റഗ്രാമും വാട്സ്ആപ്പും നിശ്ചലമായത്. ഫേസ്ബുക്കിലെ പ്രൊഡക്ട് മാനേജർ ആയിരുന്നു ഹൌഗൻ.

ആപ്പുകൾ നിശ്ചലമായപ്പോൾ ഫെയ്സ്ബുക്കിന്റെ ഉടമ മാർക് സക്കർബർഗിന് 52000 കോടി രൂപയാണ് നഷ്ടമായത്. ഓഹരി വിപണിയിൽ മൂല്യം കുത്തനെയിടിഞ്ഞതാണ് കാരണം. ഫ്രാൻസിസ് ഹൗഗന്റെ വെളിപ്പെടുത്തലും ഇതിന് കാരണമായിട്ടുണ്ടെന്നാണ് വിവരം. ഹൗഗന്റെ വെളിപ്പെടുത്തലുകൾ വാൾസ്ട്രീറ്റ് ജേണൽ പ്രസിദ്ധീകരിച്ച് തുടങ്ങിയത് മുതൽ സക്കർബർഗിന് കഷ്ടകാലമാണ്. ഫെയ്സ്ബുക്കിന്റെ ഓഹരി മൂല്യം 15 ശതമാനത്തോളം താഴേക്ക് പോയതാണ് തിരിച്ചടിയായത്.

Post a Comment

0 Comments