Top News

വിവാഹവേദിക്കെതിരെ ഒന്നരക്കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വധു; കാരണമിതാണ്...

കാൽ വഴുതി വീണതിനെ തുടര്‍ന്ന് വിവാഹവേദിക്കെതിരെ ഒന്നരക്കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് വധു. യുകെയിലെ ഒരു വധുവാണ് വിവാഹവേദിക്കെതിരെ 1,50,000 പൗണ്ടിന് (1.5 കോടി രൂപ) കേസ് ഫയൽ ചെയ്തിരിക്കുകയാണ്.[www.malabarflash.com]


വിവാഹവേദിയില്‍ കാൽ വഴുതി വീണ് കൈമുട്ട് ഒടിഞ്ഞതിനെ തുടർന്നാണ് വധു കാര ഡോണോവൻ കേസ് കൊടുത്തത് എന്നാണ് മെട്രോ യുകെ റിപ്പോർട്ട് ചെയ്യുന്നത്. വിവാഹവേദിയിലെ എൽഇഡി-ലൈറ്റ് ലാമിനേറ്റഡ് പ്ലാസ്റ്റിക് ഫ്ലോറില്‍ ആളുകൾ മദ്യം ചൊരിഞ്ഞപ്പോൾ, കമ്പനി ജീവനക്കാർ അത് തുടച്ചു മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്നാണ് അവരുടെ പരാതി.

2018 സെപ്റ്റംബറിലാണ് സംഭവം നടന്നത്. വീഴ്ചയ്ക്ക് ശേഷം മൂന്ന് ശസ്ത്രക്രിയകൾ നടത്തിയിട്ടും ഡൊനോവൻ ഇപ്പോഴും വേദന സഹിക്കേണ്ട അവസ്ഥയിലാണ്. ഇതിനാലാണ് ഇവര്‍ കേസ് കൊടുത്തത്. നിരവധി പുരസ്കാരങ്ങൾ നേടിയ കമ്പനിയാണ് യുവതിയുടെ വിവാഹവേദി ഒരുക്കിയത്. എന്തായാലും സംഭവം വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ്.

Post a Comment

Previous Post Next Post