NEWS UPDATE

6/recent/ticker-posts

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെരിന്തല്‍മണ്ണയിലെ പതിനാറുകാരിയെ ബേക്കലിലെത്തിച്ച് ലൈംഗികപീഡനത്തിന് ശ്രമം; കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബേക്കലിലെത്തിച്ച് ലൈംഗികപീഡനത്തിനിരയാക്കാന്‍ ശ്രമിച്ച കേസില്‍ കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസറ്റ് ചെയ്തു.[www.malabarflash.com]

കാസര്‍കോട്ടെ അബ്ദുള്‍നാസര്‍(24), പോരൂര്‍ മലക്കല്ല് മുല്ലത്ത് വീട്ടില്‍ മുഹമ്മദ് അനസ്(19), അമരമ്പലം ചുള്ളിയോട് പൊന്നാങ്കല്ലിലെ സെബീര്‍(25) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 

ആഗസ്ത് 27നാണ് കേസിനാസ്പദമായ സംഭവം. സമൂഹമാധ്യമം വഴി പരിചയപ്പെട്ട് സുഹൃത്തുക്കളായ മൂന്നുപ്രതികളും പെരിന്തല്‍ മണ്ണയിലെ പതിനാറുകാരിയുമായി സൗഹൃദം സ്ഥാപിച്ചു. ആഗസ്ത് 27ന് സെബീറും മുഹമ്മദ് അനസും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സെബീറിന്റെ കാറില്‍ നീലേശ്വരത്തേക്ക് കൊണ്ടുവരികയും അവിടെ കാത്തുനിന്ന അബ്ദുല്‍ നസീറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേക്ക് പോകുകയുമായിരുന്നു. ഇവിടെ വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. 

മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയുമായിരുന്നു.

Post a Comment

0 Comments