Top News

ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കവെ അമ്മയുടെ കൈയില്‍നിന്നും റോഡില്‍ വീണ പിഞ്ച് കുഞ്ഞ് മരിച്ചു

കവിയൂര്‍: ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് യാത്ര ചെയ്യവെ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ് പരുക്കേറ്റ പിഞ്ചുകുഞ്ഞ് മരിച്ചു. . തിരുവല്ല കവിയൂരിലാണ് സംഭവം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്റേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.[www.malabarflash.com]


വീടിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന ഗീതക്ക് തലകറങ്ങിയതോടയാണ് കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീണത്.

ചൊവ്വാഴ്ചയായിരുന്നു അപകടം.കുഞ്ഞിനെ ഉടനേ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. പരുക്ക് ഗുരുതരമല്ലെന്ന് കണ്ടതിനാല്‍ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ കുഞ്ഞ് ബോധം കെട്ട് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

Previous Post Next Post