NEWS UPDATE

6/recent/ticker-posts

ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യം-മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്

കൊടുവള്ളി: മുസ്ലിംലീഗ് അനുകൂല ഫെയ്‌സ്ബുക്ക് പോസ്റ്റുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്. ലീഗ് തളരാതെ നിലനില്‍ക്കേണ്ടത് ഈ ഘട്ടത്തില്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.[www.malabarflash.com]

'മുസ്ലീം ലീഗ് പ്രസ്ഥാനത്തിലെ നേതാക്കള്‍ സ്വന്തം പാര്‍ട്ടിക്കാരെയും മറ്റുള്ളവരെയും ശത്രുപക്ഷത്ത് നിര്‍ത്തി തകര്‍ക്കാനും തളര്‍ത്താനും ശ്രമിച്ചാലും ഒരു കാര്യം ഉറപ്പാണ്, മുസ്ലീം ലീഗ് പ്രസ്ഥാനം തളരാതെ തകരാതെ നിലനില്‍ക്കേണ്ടത് ഈ കാലഘട്ടത്തില്‍ അനിവാര്യമാണ്' കാരാട്ട് റസാഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുസ്ലിം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് 2016-ലാണ് ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് കൊടുവള്ളിയില്‍ ജയിച്ച് എംഎല്‍എ ആയത്. എന്നാല്‍ ഇത്തവണയും ഇടത് സ്വതന്ത്രനായി മത്സരിച്ചെങ്കിലും എം.കെ.മുനീറിനോട് പരാജയപ്പെടുകയായിരുന്നു.

Post a Comment

0 Comments