NEWS UPDATE

6/recent/ticker-posts

പിതാവും മകളും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർപോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക്ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61), ശാരിക(31) എന്നിവരെയാണ്‌ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]


ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത്. ആത്‍മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. 

പീതാംബരന്റെ ഭാര്യ: പ്രഭാവതി. മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ)

അസി.കമ്മീഷൻ എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments