NEWS UPDATE

6/recent/ticker-posts

കടകൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണം, ജുമുഅക്കും ബലിപെരുന്നാളിനും നിയ​​ന്ത്രണങ്ങളോടെ അനുമതി വേണം -കാന്തപുരം

കോഴിക്കോട്​: സംസ്ഥാനത്തെ കടകൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ. ഇടവിട്ടുള്ള ദിവസങ്ങളിൽ കടകൾ തുറക്കുമ്പോള്‍ തിരക്ക് കൂടുകയാണെന്നും ആ ദിവസങ്ങളിൽ കോവിഡ്​ പ്രതിരോധം ദുർബലമാകുകയാണെന്നും കാന്തപുരം പറഞ്ഞു.[www.malabarflash.com]


വെള്ളിയാഴ്ചകളില്‍ ജുമുഅക്കും ബലിപെരുന്നാളിനും ആരാധനയുടെ നിർവഹണത്തിന് അനിവാര്യമായ അംഗങ്ങളെ മാത്രം ഉൾപ്പെടുത്തി നമസ്​കരിക്കാനുള്ള അനുമതി നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവുമായി ഇക്കാര്യങ്ങൾ വിശദമായി ടെലഫോണിൽ സംസാരിച്ചിട്ടുണ്ട്. സർക്കാർ ഈ വിഷയം ഗൗരവമായി എടുക്കുമെന്നും പരിഹാരം കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുമുണ്ട്.


കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിൽ സർക്കാർ നിർദേശങ്ങളുമായി എല്ലാവരും സഹകരിക്കണം. സർക്കാരും ജനങ്ങളും തമ്മിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങരുത്'' -കാന്തപുരം പറഞ്ഞു.

Post a Comment

0 Comments