NEWS UPDATE

6/recent/ticker-posts

എവിടേയും സ്വർണ്ണമയം; പോലീസുകാരന്റെ അഴിമതി അന്വേഷി​ച്ച്​ ചെന്നവർ കണ്ടത്​ അമ്പരപ്പിക്കുന്ന കാഴ്​ച്ചകൾ

അഴിമതി അന്വേഷണത്തിന്റെ ഭാഗമായി പോലീസുകാരന്റെ  വീട്ടിലെത്തിയ സംഘം കണ്ടത്​ അമ്പരപ്പിക്കുന്ന കാഴ്​ച്ചകൾ. മുറ്റം നിറയെ ആഢംബര കാറുകളും മണിമാളികയിൽ മാർബിളിൽ തീർത്ത ശിൽപ്പങ്ങളും സ്വർണ്ണം പൂശിയ അകത്തളങ്ങളുമാണ്​ അന്വേഷണ ഉദ്യോഗസ്​ഥരെ സ്വീകരിച്ചത്​.[www.malabarflash.com]

എന്നാൽ ഉള്ളിലേക്ക്​ കടന്നവർ ശരിക്കും ഞെട്ടിയത്​ അവിടത്തെ ശുചിമുറി കണ്ടാണ്​. സ്വർണത്തിൽ തീർത്ത സാധനങ്ങളാണ്​ ശുചിമുറിയിൽ ഉണ്ടായിരുന്നത്​. വാഷ്​ബേസിനും, ബാത്​ടബ്ബും, ​ക്ലോസറ്റുമെല്ലാം സ്വർണ ശോഭയിൽ വെട്ടിത്തിളങ്ങുന്നു. റഷ്യയിലാണ്​ സംഭവം റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​.

റഷ്യൻ പോലീസ് ഉദ്യോഗസ്ഥനായ​ കേണൽ അലക്​സി സഫോനോവ് (45)ആണ്​ ആഢംബരങ്ങളിൽ മുങ്ങി വാണിരുന്നത്​. ഇയാളെ അന്വേഷണവിധേയമായി​ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്​. തെക്കൻ സ്​റ്റാവ്രോപോൾ മേഖലയിലെ ട്രാഫിക് പോലീസ് മേധാവിയാണ് സഫോനോവ്. 

ഇയാളുടെ അഴിമതികളെപറ്റി പരാതി വ്യാപകമായതോടെയാണ്​ അന്വേഷണം ആരംഭിച്ചത്​. അന്വേഷണത്തിൽ തെളിഞ്ഞത്​ ഞെട്ടിക്കുന്ന വിവരങ്ങളാണ്​. 35 ഉദ്യോഗസ്ഥർക്കൊപ്പം ഒരു മാഫിയ സംഘം നടത്തുകയായിരുന്നു സഫോനോവ്​. 

ആഢംബര ജീവിതം നയിക്കാനാണ്​ അഴിമതിയിലൂടെയും മാഫിയ പ്രവർത്തനങ്ങളിലൂടെയും പണം കണ്ടെത്തിയിരുന്നത്​. മുൻ ട്രാഫിക് ഇൻസ്പെക്ടർ ഉൾപ്പെടെ ക്രിമിനൽ സംഘത്തിലെ ആറ് അംഗങ്ങളും അറസ്റ്റിലായിട്ടുണ്ട്​. ഇവർ 15 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരുമെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Post a Comment

0 Comments