Top News

ഹവാല ഇടപാട്; സൗദി അറേബ്യയില്‍ ആറ് ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ ഹവാല ഇടപാട് നടത്തിയ ആറംഗ ഇന്ത്യന്‍ സംഘത്തെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.[www.malabarflash.com]

ഇഖാമ നിയമ ലംഘകരില്‍ നിന്ന് പണം ശേഖരിച്ച് വിദേശത്തേക്ക് അയയ്ക്കുകയാണ് സംഘം ചെയ്തിരുന്നത്. 20 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്.

സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ഇറക്കുമതി സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയാണ് സംഘം വിദേശത്തേക്ക് പണം അയച്ചത്. വിദേശത്ത് നിന്ന് ചരക്ക് ഇറക്കുമതി ചെയ്യാനെന്ന വ്യാജേനയാണ് ബാങ്ക് അക്കൗണ്ട് ദുരുപയോഗം ചെയ്തത്.

 34 ലക്ഷം സൗദി റിയാലാണ് ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തിയത്. നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

Post a Comment

Previous Post Next Post