NEWS UPDATE

6/recent/ticker-posts

ഗെയിമിങ്​ ബീസ്റ്റ്​ 'പോകോ എഫ്​3 ജിടി ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തു; കുറഞ്ഞ വിലയിൽ കിടിലൻ ഫീച്ചറുകൾ

ഷവോമിയുടെ സബ്​-ബ്രാൻഡായ പോകോ അവരുടെ സ്​മാർട്ട്​ഫോൺ നിരയിലേക്ക്​ പുതിയ ഗെയിമിങ്​ ഫോൺ അവതരിപ്പിച്ചു. പോകോ എഫ്​3 ജിടി എന്ന്​ പേരിട്ടിരിക്കുന്ന ഫോൺ ഡിസൈനും സവിശേഷതകളും വിലയും കാരണം ഇന്ത്യയിലെ സ്​മാർട്ട്​ഫോൺ പ്രേമികളെ ആകർഷിക്കുകയാണ്​.[www.malabarflash.com]


ഒരു ഗെയിമിങ്​ ഫോൺ എന്ന നിലക്ക്​ ഗെയിമിങ്​ അനുഭവം മികച്ചതാക്കാനായി രണ്ട്​ അധിക ബട്ടണുകൾ ഫോണിന്റെ ഒരു വശത്തായി കമ്പനി നൽകിയിട്ടുണ്ട്​. 'മാഗ്​ലെവ്​ ട്രിഗേഴ്​സ്'​ എന്ന്​ കമ്പനി വിളിക്കുന്ന രണ്ട്​ ബട്ടണുകൾക്ക്​ പോപ്​-അപ്​ മെക്കാനിസവുമുണ്ട്​. ഗെയിം കളിക്കുമ്പോൾ പൊന്തിവരുന്ന രീതിയിലാണ്​ നിർമാണം. പബ്​ജി പോലുള്ള ബാറ്റിൽഗ്രൗണ്ട്​ ഗെയിമുകൾ കളിക്കുന്നവർക്ക് ഏറെ​ ഗുണം ചെയ്യുന്നതാണീ ട്രിഗേഴ്​സ്​.

6.67 ഇഞ്ചുള്ള ഫുൾ എച്ച്​ഡി പ്ലസ്​ സാംസങ്​ E4 അമോലെഡ്​ ഡിസ്​പ്ലേയാണ്​ പോകോ എഫ്​3 ജിടിക്ക്​. 120Hz റിഫ്രഷ്​ റേറ്റും 480Hz ടച്ച്​ സാംപ്ലിങ്​ റേറ്റും മികച്ച ഗെയിമിങ്​ അനുഭവം സമ്മാനിച്ചേക്കും. 1300 നിറ്റ്​സ്​ ബ്രൈറ്റ്​നസ്​, HDR10+ സർട്ടിഫിക്കേഷൻ, DCI-P3 കളർ ഗാമത്​ തുടങ്ങിയ സവിശേഷതകൾ കൂടി ചേരുന്നതോടെ സെഗ്മൻറിലെ തന്നെ ഏറ്റവും മികച്ച ഡിസ്​പ്ലേയുള്ള ഫോണുകളിൽ ഒന്നായി പോകോ എഫ്​3 ജിടി മാറും. ഡിസ്​പ്ലേക്ക്​ സുരക്ഷയായി കോർണിങ്​ ഗൊറില്ല ക്ലാസ്​ 5ഉം നൽകിയിരിക്കുന്നു.

മീഡിയടെകിന്റെ 5ജി പിന്തുണയുള്ള 6നാനോമീറ്റർ ഡൈമൻസിറ്റി 1200 എന്ന കരുത്തുറ്റ ചിപ്​സെറ്റാണ്​ പോകോ എഫ്​3 ജിടിക്ക്​. എട്ട്​ ജിബി വരെ റാമും 256 ജിബി വരെയുള്ള യു.എഫ്​.എസ്​ 3.1 സ്​റ്റോറേജും ഫോണിലുണ്ട്​. LPDDR5 റാമാമണ്​ ഫോണിൽ ഷവോമി ഉൾകൊള്ളിച്ചിട്ടുള്ളത്​.

ഓഡിയോ ഡിപ്പാർട്ട്​മെൻറിലുമുണ്ട്​ കിടിലൻ ഫീച്ചറുകൾ, ഗെയിം കളിക്കു​േമ്പാഴും വിഡിയോകൾ കാണുമ്പോഴും പാട്ടുകൾ കേൾക്കുമ്പോഴും മികച്ച അനുഭവം സമ്മാനിക്കാനായി ഡോൾബി അറ്റ്​മോസ്​, ഹൈ-റെസ്​ സർട്ടിഫൈഡായ സ്​റ്റീരിയോ സ്​പീക്കറുകൾ എന്നിവയും നൽകിയിട്ടുണ്ട്​.

Post a Comment

0 Comments