NEWS UPDATE

6/recent/ticker-posts

കാഞ്ഞങ്ങാടിന്റെ പ്രിയ ഡോക്ടർ കെ.ജി.പൈ നിര്യാതനായി

കാഞ്ഞങ്ങാട്: പ്രമുഖ ഡോക്ടറും കാഞ്ഞങ്ങാട്ടെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും കോട്ടച്ചേരി കുന്നുമ്മലിലെ ദീപ നഴ്‌സിംഗ് ഹോം ഉടമയുമായ ഡോ. കെ.ജി.പൈ (കെ.ഗോകുലാനന്ദ പൈ-78) നിര്യാതനായി. സ്വന്തം ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]

ഭാര്യ: സുമന്‍. ജി. പൈ. 
മക്കള്‍: ഡോ. രൂപ ജി. പൈ (ദീപ നഴ്‌സിംഗ് ഹോം), ഡോ. ദീപാ ജി. കാമത്ത് (മംഗളൂരു), ഡോ. മഞ്ജുനാഥ് ജി. പൈ (ദീപ നഴ്‌സിംഗ് ഹോം). 
മരുമക്കള്‍: ഡോ. ജയറാം പൈ (ബാംഗ്ലൂര്‍), ഡോ. സായി ഗിരിധര കാമത്ത് (മംഗളൂരു), ഡോ. ലക്ഷ്മി എം. പൈ (ദീപ നഴ്‌സിംഗ് ഹോം). 
സഹോദരങ്ങള്‍: കൃഷ്ണാനന്ദ പൈ (മുംബൈ), കുമുദ എസ്. നായക് (മുംബൈ), ശോഭ ബി. റാവു (മൂഡബിദ്രി), കെ. രമാനന്ദ പൈ (ഹുബ്ലി), കെ. പ്രഭാകര പൈ (രൂപ മെഡിക്കല്‍സ്, കാഞ്ഞങ്ങാട്), കെ. പാണ്ഡുരംഗ പൈ (പൂനെ), ദേവി ഷേണായ് (മംഗളൂരു), പരേതരായ ദയാനന്ദ പൈ (കാഞ്ഞങ്ങാട്), വിവേകാനന്ദ പൈ (മുംബൈ). 

കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡണ്ട്, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡണ്ട്, ഐഎംഎ കാഞ്ഞങ്ങാട് മുന്‍ പ്രസിഡണ്ട്, റെഡ്‌ക്രോസ് കാഞ്ഞങ്ങാട് ചാപ്റ്റര്‍ ചെയര്‍മാന്‍, ഒയിസ്‌ക ഇന്റര്‍നാഷണല്‍ കാഞ്ഞങ്ങാട് മുന്‍ പ്രസിഡണ്ട്, പടന്നക്കാട് ബേക്കല്‍ ക്ലബ്ബ് മുന്‍ പ്രസിഡണ്ട്, കാഞ്ഞങ്ങാട് പ്രോബസ് ക്ലബ്ബ് ചാര്‍ട്ടര്‍ പ്രസിഡണ്ട്, ചിന്മയമിഷന്‍ അതിയാമ്പൂര്‍ പ്രസിഡണ്ട്, ശ്രീ സുധീന്ദ്ര ഫൗണ്ടേഷന്‍ മുന്‍ ചെയര്‍മാനും നിലവില്‍ ട്രസ്റ്റി, കാഞ്ഞങ്ങാട് ഷട്ടില്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് സ്ഥാപക മെമ്പറും രക്ഷാധികാരി, ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് അംഗവും കാഞ്ഞങ്ങാട്ട് റോട്ടറി എം.ബി.എം. ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറികൂടിയാണ് ഡോ. കെ.ജി.പൈ.

Post a Comment

0 Comments