NEWS UPDATE

6/recent/ticker-posts

ബേക്കല്‍ പാലത്തിന് സമീപത്തെ അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു

ഉദുമ: ബേക്കല്‍ പാലത്തിന് സമീപം മലബാര്‍ ഫ്‌ളാഷില്‍ കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയ അപകടക്കുഴി ഒഴിവാക്കാന്‍ ശ്രമിക്കവെ ബൈക്ക് യാത്രക്കാരന്‍ ലോറി കയറി മരിച്ചു . ബേക്കല്‍ ചിറമ്മലിലെ ബാബുരാജ് (45) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയും, ഇട സമയങ്ങളില്‍ മജീഷ്യനുമായിരുന്നു.[www.malabarflash.com]


ബുധനാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം. ബൈക്കില്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു ബാബുരാജ്. ബേക്കല്‍ പാലത്തിനോട് ചേര്‍ന്നുള്ള കൂറ്റന്‍ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്നും വരികയായിരുന്ന ലോറിക്കടിയില്‍ പെടുകയായിരുന്നു. സംഭവ സ്ഥലത്തു തന്നെ ബാബു മരിച്ചു.

ഈ ചതിക്കുഴിയെക്കുറിച്ച് കഴിഞ്ഞ ഞായറാഴ്ച മലബാര്‍ ഫ്‌ളാഷ്
വാര്‍ത്ത കൊടുത്തിരുന്നു. അതേ കുഴിയാണ് ഒരാളുടെ ജീവനെടുത്തത്. അപകടത്തിനു പിറകെ കെ.എസ്.ടി.പി. അധികൃതര്‍ കുഴി നികത്തുകയും ചെയ്തു. 

പരേതരായ അമ്പാടി കടവന്റെയും താലയുടേയും മകനാണ്.
ഭാര്യ: പുഷ്പ
മക്കള്‍: വര്‍ണന്‍, വൃന്ദ (ഇരുവരും വിദ്യാര്‍ഥികള്‍).
സഹോദരങ്ങള്‍: കുമാരന്‍, നന്ദനന്‍ (ഖത്തര്‍ ), ലളിത, പരേതയായ വത്സല.

ബേക്കല്‍ പോലീസ് മൃതദേഹപരിശോധന പൂര്‍ത്തിയാക്കി . കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ശവസംസ്‌കാരം വ്യാഴാഴ്ച ബേക്കല്‍ സമുദായ ശ്മശാനത്തില്‍ നടക്കും

Post a Comment

0 Comments